മുസ്ലിം യൂത്ത് ലീഗ് ഫജർ ക്ലബ്ബിന് പ്രൗഡ ഗംഭീര തുടക്കം


ഈസ്റ്റ്‌ മലയമ്മ: ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ഫജർ ക്ലബ്ബിന് ഈസ്റ്റ്‌ മലയമ്മ ടൗൺ യൂത്ത് ലീഗ് കമ്മിറ്റി തുടക്കം കുറിച്ചു. ഈസ്റ്റ്‌ മലയമ്മ മഹല്ല് ജുമാ മസ്ജിദിൽ വെച്ച് സംഘടിപ്പിച്ച പരിപാടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിറാജ് മാസ്റ്ററുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ കൂടി ആയിട്ടുള്ള മഹല്ല് പ്രസിഡന്റ് എൻ. പി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. 




മഹല്ല് ഖത്തീബ് അബ്ദു സലാം അസ്‌ലമി നിസാമി ഉദ്ബോധന പ്രസംഗം നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ.ടി മൻസൂർ സ്വാഗതവും ഹനീഫ പൂലോട്ട് നന്ദിയും പറഞ്ഞു ക്ലബ്ബ്‌ കോർഡിനേറ്റർ ആയി ഹനീഫ പൂലോട്ട് കൺവീനർ അസ്‌ലം കെ.ടി എന്നിവരെ തെരെഞ്ഞെടുത്തു. സലീം.P മുസ്തഫ PK, അബൂബക്കർ കുട്ടി.പി, ഫൈസൽ PT, ഷാഹിദ് കെ.സി, ഫൈസൽ ടി.പി, കോയകുട്ടി.പി,നിസാർ പൂലോട്ട്,തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris