കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരക്കുറ്റി ജി എൽ പി സ്കൂളിലേക്ക് അനുവദിച്ച ലാബും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി: വി.ഷംലൂലത്ത് ഉദ്ഘാടന കർമം നിർവഹിച്ചു. കാരക്കുറ്റി ജി എൽ പി സ്കൂളിലേക്ക് അനുവദിച്ച ലാബും ലൈബ്രറിയും ഫർണീച്ചറുകളുടെ വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് നിർവ്വഹിച്ചു.
സ്കൂളിലേക്കുള്ള ഫർണീച്ചറുകളുടെ വിതരണവും പ്രസിഡൻ്റ് നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസി: ഇ.സി സാജിദ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ രാജു, പി.പി.സി ഷിഹാബ്, ഖാദർ, അഹമ്മദ് കുട്ടി പൂളക്കാ തൊടി, വി. അഹമ്മദ്, ജ്യോതി ബസു, എം.കെ. അഷ്റഫ്, അഖിൽ ദാസ് തുടങ്ങിയവർ സംബധിച്ചു.

Post a Comment