വൃക്കരോഗ ബോധവൽക്കരണം നടത്താൻ തണൽ ഒരുങ്ങുന്നു


കൊടുവള്ളി: കൊടുവള്ളിയിൽ പരിസരപ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ  എല്ലാവരെയും സഹകരിച്ച് കൊണ്ട്  ക്യാമ്പയിനുകൾ നടത്താൻ തണൽ വാർഷിക സംഗമം തീരുമാനിച്ചു. 
ക്യാമ്പയിൻ ഉദ്ഘാടനം വാർഷിക സംഗമത്തിൽ വെച്ച് കോഴിക്കോട് എംപി, എം കെ രാഘവൻ  നിർവഹിച്ചു. ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. 




വാർഷിക സംഗമം അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. കൗൺസിലിംഗ് സെൻറർ മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു, വൃക്കരോഗ നിർണയം, ദന്തപരിശോധന, കേൾവി പരിശോധന, കണ്ണ് പരിശോധന, രക്തഗ്രൂപ്പ് നിർണയം, പ്രമേഹരോഗ നിർണ്ണയം, കണ്ണട വിതരണം, കണ്ണ് പരിശോധന തുടങ്ങി വിവിധ ക്യാമ്പുകൾ കാരാട്ട് റസാഖ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മദ്രസാ അധ്യാപക ബോർഡ് ചെയർമാൻ  സൂര്യ ഗഫൂർ, മുനിസിപ്പാലിറ്റി വൈസ് ചേർപേഴ്സൺ കെ സുഷ്നി, മോട്ടിവേഷൻ സ്പീക്കർ  സി പി ഷിഹാബ് , ടി മൊയ്തീൻ കോയ, റസിയ ഇബ്രാഹിം എന്നിവർ   നിർവഹിച്ചു. 
വിവിധ ഡോക്ടർമാരെയും അവാർഡ് ജേതാക്കളെയും കലാ, സാമൂഹിക, ആരോഗ്യ, പരിസ്ഥിതി, സാംസ്കാരിക രംഗത്തെ പ്രതിഭകളെയു൦ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച തണൽ ഇഎസി വിദ്യാർത്ഥി അലൻ അയ്മനെയു൦ ആദരിച്ചു, മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, വി എ൦ ഉമ്മർ മാസ്റ്റർ, ആർ പി ഭാസ്കരൻകുറിപ് കുറിപ്പ്, നാസർ കോയ തങ്ങൾ എന്നിവർ  ആദരിച്ചു, 

ഒ ടി സുലൈമാൻ  അധ്യക്ഷതവഹിച്ചു, ഒ പി റഷീദ് സ്വാഗതം പറഞ്ഞു,  തണൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡോ ഇദ്രിസ് മുഖ്യപ്രഭാഷണം നടത്തി, ഡോ അൻവർ  ,തങ്ങൾസ് മുഹമ്മദ്, കെ ബാബു, ടി കെ മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് ബാഖവി, മുഹമ്മദ് ഹൈതമി, സീയാലി ഹാജി, എപി മജീദ്മാസ്റ്റർ, സിപി റസാഖ്, ഷൗക്കത്ത് തങ്ങൾ, കോതൂർ മുഹമ്മദ് മാസ്റ്റർ, അബ്ദുള്ള കോയ തങ്ങൾ,കെ കെ എകാദർ, നസീഫ് എം, പിടി.മുഹമ്മദ്, യു കെ കാദർ മാസ്റ്റർ, ഷാജി മണ്ണിൽ കടവ്, ഹമീദ് പി വി എസ്സ്, പി വി ബഷീർ,  കെ.ഷറഫുദ്ധീൻ,അബു മാസ്റ്റർ വാടിക്കൽ, സി കെ ജലീൽ, മഹേഷ് മാസ്റ്റർ, കൊയിലാട്ട് അബുദു റഹ്മാൻ,EK മുഹമ്മദ്, മജീദ് പുയങ്കര, വിസി മജീദ്, കെടി.ഫിറോസ്,ടി കെ അതിയത്, കെ.അസയിൻ, ഖാദർ ചേന്നമംഗ്ലല്ലൂര്, കെ.കെ സുബൈർ, സകരിയ്യ എളേറ്റിൽ, ഗഫൂർ കൂടത്തായി,ഷംസു എം പി, ഒകെ അഷ്റഫ്, ടി പി നാസർ ,റൈന കിഴക്കോത്ത്, കെ വി ഫസൽ, സി കെ നാരായണൻ,ഷമീർആപ്പിൾ,എന്നിവർ സംസാരിച്ചു. 


സമാപന സമ്മേളനം പ്രൊഫസർ എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു, ഓ പി എെ കോയ അധ്യക്ഷത വഹിച്ചു, മൂസ മാസ്റ്റർ സ്വാഗതവും, ഒ പി സലീം നന്ദിയും പറഞ്ഞു, പി ടി എ ലത്തീഫ്, കെ സുരേന്ദ്രൻ, സി കെ ജലീൽ പാലക്കുറ്റി.എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris