സാന്ത്വനം ബിരിയാണി ചലഞ്ച്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


മാവൂർ: മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ സ്വാഗതസംഘം ഓഫീസ് മാവൂർ ബസ്സ്റ്റാന്റിന്റെ മുൻവശത്തുള്ള ഡിസൈൻസ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.




മാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ.പി അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.പി കരീം, ടി.ടി അബ്ദുൽ ഖാദർ, കൺവീനർ വിച്ചാവ മാവൂർ, എൻ.പി അഹമ്മദ്, കെ.വി ശംസുദ്ധീൻ ഹാജി, ഹമീദ് കടോടി, ഓനാക്കിൽ ആലി, കെ ആലിഹസ്സൻ, എം ഉസ്മാൻ, കെ ജാഫർ, കെ.ടി അഹമ്മദ് കുട്ടി, വായോളി അഹമ്മദ് കുട്ടി, ബഷീർ കുതിരാടം തുടങ്ങിയവർ സംസാരിച്ചു.


.

Post a Comment

Previous Post Next Post
Paris
Paris