മാവൂരിൽ കൃഷിയിടത്തിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു


മാവൂര്‍ : കൃഷിയിടത്തിലിറങ്ങിയ രണ്ട് കാട്ടുപന്നികളെകൂടി വെടിവെച്ചുകൊന്നു. മാവൂർ പഞ്ചായത്ത് 11ാം വാര്‍ഡില്‍ താത്തൂര്‍പൊയില്‍ നടുക്കണ്ടി അബ്​ദുല്‍ റഷീദിന്‍െറ പറമ്പിൽ വെച്ചാണ് ഞായറാഴ്ച രാത്രി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഇതിലൊരു പന്നിയുടെ ആക്രമണത്തില്‍ കുന്നുമ്മല്‍ നടുക്കണ്ടി അബ്​ദുല്‍ റഷീദിന് (33) പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് വനം വകുപ്പിന്‍െറ എം പാനലില്‍പെട്ട സി.എം. ബാലന്‍ ഇവയെ വെടിവെച്ച്‌ വീഴ്ത്തിയത്. 




ആദ്യത്തേതിനെ രാത്രി ഒമ്പതിനും രണ്ടാമത്തേതിനെ രാത്രി 11.30നുമാണ് വെടിവെച്ചത്. വെടിയേറ്റ പന്നി അബ്​ദുല്‍ റഷീദിനെ ആക്രമിക്കുകയായിരുന്നു.

കാലിനാണ് കുത്തേറ്റത്. ആക്രമത്തില്‍ നിലത്തുവീണും പരിക്കുണ്ടായിട്ടുണ്ട്. ഇയാള്‍ ചെറൂപ്പ ആശുപത്രിയില്‍ ചികിത്സ തേടി. ഗ്രാസിം ഫാക്ടറി വളപ്പിനോട്​ ചേര്‍ന്ന ഈ ഭാഗത്ത് ഇതുവരെ 16 കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post
Paris
Paris