പെരുമണ്ണയിൽ പ്രവൃത്തി പൂർത്തീകരിച്ച നാല് റോഡുകളുടെയും പ്രവൃത്തി ആരംഭിക്കുന്ന റോഡിൻ്റെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു


പെരുമണ്ണ : പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച 4 റോഡുകളുടെയും പ്രവൃത്തി ആരംഭിക്കുന്ന ഒരു റോഡിൻ്റെയും
ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ 
നിർവഹിച്ചു. 87.5 ലക്ഷം രൂപയാണ് ഈ റോഡുകൾക്കായി അനുവദിച്ചിരുന്നത്. 




മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച വായോളി 
മനത്താനത്ത്താഴം റോഡ്, 10 ലക്ഷം രൂപ അനുവദിച്ച 
കളപ്പുനനിലം 
പൂവാട്ടുപറമ്പ റോഡ്
എന്നിവയും 
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 
17.5 ലക്ഷം രൂപ അനുവദിച്ച 
പാലക്കോട്ട്താഴം പാലക്കോട്ട്മീത്തൽ  റോഡ്, 25 ലക്ഷം രൂപ അനുവദിച്ച നെല്ലിത്തൊടി കുഴിമ്പാട്ടിൽ റോഡ് എന്നിവയുടെയും 
ഉദ്ഘാടനങ്ങളാണ് നടത്തിയത്. 20 ലക്ഷം രൂപ അനുവദിച്ച 
പടിഞ്ഞാറേക്കര അംഗനവാടി റോഡിൻ്റെ പ്രവൃത്തിയും എം.എൽ.എ ഉദ്ഘാടനം ചെയ്തു.




തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 12 റോഡുകൾക്കായി 1.49 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് 
അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി ഉഷ, ജില്ലാപഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി കബീർ, ഇ നാസില, കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, സുധീഷ് കൊളായി, ഇ.കെ സുബ്രഹ്മണ്യൻ, കളത്തിങ്ങൽ ഷാജി, പി.എം അനീഷ്കുമാർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris