മാവൂർ: ശ്രവണ വെല്ലുവിളികൾ നേരിടുന്ന കളിക്കാർ പങ്കെടുക്കുന്ന ഡെഫ് പ്രിമിയർ ലീഗ് കിക്കറ്റിൽ റണ്ണറപ്പായ ഡെഫ് ചെന്നൈ ബ്ലാസ്റ്റേഴ്സിന് വേണ്ടി പങ്കെടുത്ത് മാവൂരിന്റെ അഭിമാനമായി മാറിയ പി. ഇഹ്ജാസിന് ജന്മനാട്ടിൽ സ്വീകരണം നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.
മധ്യപ്രദേശിലെ ഭോപാലിൽ നടന്ന ശ്രവണ വെല്ലുവിളികൾ നേരിടുന്ന കളിക്കാർ പങ്കെടുക്കുന്ന ഡെഫ് പ്രിമിയർ ലീഗ് കിക്കറ്റിൽ റണ്ണറപ്പായ ഡെഫ് ചെന്നൈ ബ്ലാസ്റ്റേഴ്സിന്റെ വിക്കറ്റ് കീപ്പറായിരുന്നു മാവൂരുകാരനായ പി. ഇഹ്ജാസ്.
മാവൂർ സിനിമാ തീയേറ്ററിനു സമീപത്തെ പെട്രോൾ പമ്പ് പരിസരത്ത് നിന്നും മാവൂർ അങ്ങാടി വരെ ബാന്റ് വാദ്യങ്ങളുടെ ആകമ്പടിയോടെയാണ് ഇഹ്ജാസിനെ ആനയിച്ചത്.
പരിപാടികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് നാസർ മാവൂരാൻ, മോഹൻദാസ്, സി.പിബാബുരാജ്, സേതുമാധവൻ കുന്നത്ത്, സഹദ്മോൻ, അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment