ആവേശ പൊലിമയിൽ കരുതലിന്റെ ചങ്ങാതിക്കൂട്ടം : മാവൂർ ബി.ആർ.സി യിലെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു


കൊടിയത്തൂർ : ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ഒന്നായ ചങ്ങാതിക്കൂട്ടം, മാവൂർ ബി ആർ സിയിലെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.  പന്നിക്കോട് എ.യു.പി സ്ക്കൂളിലെ വിദ്യാർത്ഥിയായ ശിഹാന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ തന്റെ പ്രിയപ്പെട്ട ചങ്ങാതികളോടൊപ്പം ജനപ്രതിനിധികളും ബി ആർ സി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും എൻഎസ്എസ് വളണ്ടിയർമാരും പങ്കാളികളായി.




 മുഖ്യാതിഥികളായി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എം.ടി റിയാസ് എന്നിവരും പി ടി എം എച്ച് എസ് എസ് ലെ എൻഎസ്എസ് വളണ്ടിയർമാരും ,എ യുപിഎസ് പന്നിക്കോട് പ്രധാന അധ്യാപിക ഗീത ടീച്ചർ, പി.കെ ഹഖീം മാസ്റ്റർ കള്ളൻ തോട് ക്ലാസ് ടീച്ചർ നുബല ഷാക്കിറ, പിടിഎ പ്രസിഡണ്ട് ജാഫർ ടി കെ കൂടാതെ സമഗ്രശിക്ഷാ പ്രവർത്തകരായ
ബി ആർ സി ട്രെയിനർ അബ്ദുൾ നസീർ മാഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ  ഷാർജാസ്, ഫർസാന,സെലീല,
അഖിൽ കുമാർ എന്നിവരും പങ്കാളികളായി....

Post a Comment

Previous Post Next Post
Paris
Paris