രാജ്യത്ത് കുറഞ്ഞ ഇപിഎഫ് പെൻഷൻ ആയിരം രൂപയാണെ ന്നകേന്ദ്രസർക്കാർ അവകാശവാദം തീർത്തും പൊള്ള.
പ്രതിമാസം 1000 രൂപ പോലും പെൻഷൻ കിട്ടാത്ത 20 ലക്ഷത്തിൽപരം പേരുണ്ടെന്ന് ഔദ്യോഗിക കണക്ക്.
അതായത് മൊത്തം ഇ പി എഫ് പെൻഷൻ കാരിൽ മൂന്നിലൊന്നോളം.
കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ 1600 രൂപ നൽകുമ്പോഴാണ്, അധ്വാനിച്ചിരുന്ന കാലത്ത് എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടി ലേക്ക് പണം അടച്ചിരുന്നവരോട് ഈ അനീതി.
തൊഴിൽ സ്ഥാപനങ്ങൾ പൂട്ടിയതിനാലും, മറ്റ് കാരണങ്ങളാലും 20 വർഷം ജോലി ചെയ്യാൻ കഴിയാത്ത വർക്ക് തുച്ഛമായ പെൻഷനാണ് ലഭിക്കുന്നതെന്ന് ഇ.പി. എഫ്. ഒ.വാർഷിക റിപ്പോർട്ടും സമ്മതിക്കുന്നു.
സർക്കാർ പ്രഖ്യാപിച്ച മിനിമം പെൻഷൻ എല്ലാവർക്കും നൽകണമെന്ന ആവശ്യം 20ന് ചേർന്ന ഇ.പി.എഫ്. ഒ. ട്രസ്റ്റ് യോഗത്തിൽ ഉയർന്നു.
മിനിമം പെൻഷൻ ഉയർത്തുക, വർദ്ധിച്ച പെൻഷൻ നൽകുന്നതിൽ സുപ്രീം കോടതിയിലുള്ള കേസ് ഉടൻ തീർക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉന്നയിച്ചു.
മിനിമം പെൻഷൻ ഉയർത്തുന്ന വിഷയത്തിൽ ധനമന്ത്രിയെ കാണാൻ പ്രതിനിധിസംഘത്തെ അയക്കാമെന്ന മുൻ അധ്യക്ഷന്റെ ഉറപ്പ് നടപ്പായില്ലെന്നും വിമർശനമുയർന്നു.


Post a Comment