താമരശ്ശേരി: രാത്രിയിൽ പോത്തിനെ കൊണ്ടുപോകുന്നതിനിടെ റോഡിന് കുറുകെ കയർ വലിച്ചു. കയറിൽ കുടുങ്ങി മറഞ്ഞു ബൈക്ക് യാത്രികന് പരിക്ക്.
കോരങ്ങാട് കോളിക്കൽ റോഡിൽ അൽഫോൻസാ സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം.
കോരങ്ങാട് വാപ്പ നാം പോയിൽ പി എം അബ്ദുൽ മജീദിനെ പരിക്കുകളോടെ താമരശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പോത്തിനെ റോഡരികിൽ കെട്ടുന്നത് നിരന്തരം അപകടങ്ങൾക്ക് കാരണമാവുമെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രികാലങ്ങളിൽ അറവുശാലയിലേക്കുള്ള പോത്തിനെ റോഡിൽ മേക്കാൻ വിടുന്നത് നിത്യ സംഭവമാണ് നിരന്തരം നാട്ടുകാർ പരാതിപ്പെട്ടിട്ടും അറവുശാല നടത്തിപ്പുകാർ ചെവി കൊള്ളില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്ക് യാത്രക്കാർക്ക് ഉൾപ്പെടെ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ അറവുശാല അധികൃതർക്കെതിരെ പ്രതികരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Post a Comment