ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് ഈസ്റ്റ് യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ ഗ്യാസ് സിലിണ്ടർ കെട്ടിവലിച്ചുള്ള പ്രതിഷേധറാലി നടത്തി.

മാവൂർ : അടിക്കടി പാചക ഗ്യാസിൻ്റെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ  കേരള ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ ഈസ്റ്റ് യൂനിറ്റിൻ്റെ നേതൃത്ത്വത്തിൽ മാവൂരിൽ
ഗ്യാസ് സിലിണ്ടർ കെട്ടിവലിച്ചുള്ള പ്രതിഷേധറാലി നടത്തി.



  
വർദ്ധിച്ച പാചക ഗ്യാസിൻ്റെ വില പിൻവലിക്കുക, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് നടത്താനുള്ള സാഹചര്യമൊരുക്കുക.
വ്യാപാരികളെ ജീവിക്കാനനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് റാലി നടത്തിയത്.
മാവൂർ അങ്ങാടിയിൽ നടന്ന റാലിക്ക് യൂനിറ്റ് സെക്രട്ടറി ഷബീർ കുറ്റിക്കാട്ടൂർ. ബാവ പുവ്വാട്ടുപറമ്പ്, നാസർ ചെറൂപ്പ, ഷംജാദ് അരയങ്കോട്, 
ജംഷാദ്ബാവ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris