കോഴിക്കോട് : കേരള സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള ഭാഗ്യക്കുറിയുടെ സമ്മാന ഘടന പരിഷ്കരിക്കണമെന്ന് ആവശ്യമുയരുന്നു.
ഇപ്പോൾ കേരള ലോട്ടറിയുടെ ഫസ്റ്റ് പ്രൈസ്, പരമാവധി 80 ലക്ഷം രൂപയാണ്.
കൂടാതെ 75 ലക്ഷം,70 ലക്ഷം ഫസ്റ്റ് പ്രൈസ് ഉള്ള ലോട്ടറികളും നടത്തുന്നു.
കൂടുതൽ ഉപഭോക്താക്കളും ലോട്ടറി എടുക്കുന്നത്, 5000 രൂപ പ്രൈസ് ലഭിക്കുക എന്ന പ്രതീക്ഷയോടെയാണ്.
എന്നാൽ, ഇപ്പോഴത്തെ കേരള ലോട്ടറി 5000 രൂപ പ്രൈസ് നൽകുന്നത്, 18 പേർക്കാണ്. (12. സീരീസ് ) ഇങ്ങനെ വരുമ്പോൾ ഒരു ദിവസത്തെ കേരള ലോട്ടറിയിൽ 216. പേർക്ക് മാത്രമാണ് 5000 രൂപ സമ്മാനം ലഭിക്കുന്നത്
അതിനാൽ ഒന്നാം സമ്മാനത്തിന്റെ, പ്രൈസ് തുക, 80 ലക്ഷത്തിന്റെത് 40. ലക്ഷമായും, ബാക്കി 40 ലക്ഷം അയ്യായിരം രൂപ വീതം, കൂടുതൽ പേർക്ക് സമ്മാനത്തുകയായി കേരള ലോട്ടറി പരിഷ്കരിക്കണം എന്നതാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഇങ്ങനെ പരിഷ്കരിക്കുന്ന പക്ഷം, കോവിഡ് കാലത്ത് , ജോലിയില്ലാതെ, വരുമാനമില്ലാതെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഒട്ടേറെ ജനങ്ങൾക്ക് ആശ്വാസകരമാവുക, എന്നത് മാത്രമല്ല ലോട്ടറി എടുക്കാൻ കൂടുതൽ പേർക്ക് താല്പര്യം വർദ്ധിക്കുകയും ചെയ്യും.
ഇങ്ങനെ ലോട്ടറിവില്പന വർദ്ധിക്കുന്നത്, പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാർക്ക് ജീവിത വരുമാനം വർദ്ധിപ്പിക്കുവാനും
സഹായകമാകും
എന്നതിനാൽ, കേരള ലോട്ടറി സമ്മാന ഘടന
പരിഷ്കരിച്ചു നടപ്പിലാക്കണം എന്നതാണ് ലോട്ടറി ഉപഭോക്താക്കളുടെ ആവശ്യം.

Post a Comment