വെള്ളലശ്ശേരി: ജീവകാരുണ്യ പ്രവർത്തനം വളരെ മഹത്തരമായതാണെന്നും അതിന് നേതൃത്വം നൽകുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്തീൻ പറഞ്ഞു. ചൂലൂർ എം.വി.ആർ കാൻസർ സെന്ററിന് സമീപം പുതിയതായി നിർമ്മിച്ച സി.എച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹത്തെ മുഴുവൻ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ കൈപ്പിടിച്ചുയർത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയയുടെ നാമദേയത്തിലുള്ള സി.എച്ച് സെന്റർ അക്ഷരണരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സാന്ത്വനത്തിന്റെ കുളിർക്കാറ്റാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുന്ന കാലത്ത് അടയാളപ്പെടുത്താൻ കഴിയുന്ന സ്ഥാപനമാണ് സി.എച്ച് സെന്ററെന്നും അധികാരം കൈകളിലേക്ക് വരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അഹങ്കാരം വരികയാണെങ്കിൽ ഏതെങ്കിലും കാൻസർ സെന്ററോ സി.എച്ച് സെന്ററോ സന്ദർശിച്ചാൽ അഹങ്കാരം തീരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സി.എച്ച് സെന്റർ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു.
വെബ്സൈറ്റ് ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയും ബ്രോഷർ പ്രകാശനം പി.വി അബ്ദുൽ വഹാബ് എം.പിയും പേഷ്യന്റ് അഡ്മിഷൻ അബ്ദുസമദ് സമദാനി എം.പിയും 'നാൾവഴി' സുവനീർ പ്രകാശനം എം.കെ രാഘവൻ എം.പിക്ക് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും എഞ്ചിനീയറെ ആദരിക്കൽ ഡോ.എം.കെ മുനീർ എം.എൽ.എയും നിർവഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഡോ. പി.എ ഇബ്രാഹിം ഹാജി, മുഹമ്മദ് ഈസ, രമ്യ ഹരിദാസ് എം.പി, അഡ്വ. പി.ടി.എ റഹീം എം.എൽ.എ, മുൻ എം.പി അബ്ദുറഹിമാൻ, എം.സി മായിൻഹാജി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, ടി.വി. ഇബ്രാഹിം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ഉമ്മർ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻ.പി ഹംസ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച് സെന്റർ സെക്രട്ടറി കെ.എ ഖാദർ മാസ്റ്റർ സ്വാഗതവും പി.പി മൊയ്തീൻ ഹാജി നന്ദിയും പറഞ്ഞു.









💚💚💚💚💚💚
ReplyDeletePost a Comment