പൊതുപ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായിരുന്ന കളത്തിൽ ഇസ്മായിൽ മാസ്റ്ററുടെ സ്മരണർത്ഥം പൂളക്കോട് സ്കൂളിൽ നിർമിച്ച ലൈബ്രറി സ്കൂളിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജയമോഹൻറെ അധ്യക്ഷതയിൽ നടന്ന ചടങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു.
മലയമ്മ സ്കൂൾ പ്രധാനാധ്യാപകനും ഹെഡ്മാസ്റ്റർ കൺവീനറുമായ ശ്രീ കെ കെ രാജേന്ദ്രകുമാർ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.ചടങ്ങിൽ മുൻ PTA പ്രസിഡന്റ് അബ്ദുറഹിമാൻ, SMC കൺവീനർ ശ്രീ. ശ്രീധരൻ,P. T മൊയ്‌തീൻകോയ, റിട്ടയേർഡ് BDO ശ്രീ രാധാകൃഷ്ണൻ, റിട്ടയേർഡ് ADC ശ്രീ രവീന്ദ്രൻ, മാസ്റ്ററുടെ മകൻ ശ്രീ ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഹെഡ് mistress ശ്രീമതി സുമതി ടീച്ചർ സ്വാഗതവും PTA പ്രസിഡന്റ് ശ്രീ ജമാൽപാലക്കുറ്റി നന്ദിയും പറഞ്ഞു.

Post a Comment