കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പുള്ളാവൂർ 23ആം വാർഡ് മെമ്പർ പി ടി അബ്ദുറഹ്മാൻ ന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും അനുമോദന സമ്മേളനവും കർഷകർക്കുള്ള ആദരവും നടത്തി. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ,കെ. എം.സി. ടി ആയുർവേദ ഹോസ്പിറ്റൽ, കെ.എം.സി. ടി നേത്രരോഗ വിഭാഗം, ഐ.ഡി.എ ഡെന്റൽ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ബഹുമുഖ പദ്ധതികളാണ് നടന്നത് .
റേഷൻ കാർഡ്, വിവിധ പെൻഷൻ പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ജനക്ഷേമ പദ്ധതികളുടെ വിശദീകരണ ക്ലാസ്സുകളും നടന്നു. ഐ.സി. സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. കെ. രാഘവൻ എം. പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബഹുമുഖ ജനകീയ പദ്ധതികളുമായി വാർഡ് മെമ്പർ സംഘടിപ്പിച്ച ക്യാമ്പ് തികച്ചും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.വാർഡ് മെമ്പർ പി. ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, കോഴിക്കോട് സബ് ജഡ്‌ജ് എം. പി.ഷൈജൽ മുഖ്യാതിഥിയായി. മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.മിലി മണി ക്യാൻസർ രോഗ ബോധവൽക്കരണം നടത്തി.
ജില്ലാപഞ്ചായത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, എൻ.പി ഹംസ മാസ്റ്റർ, പി. മുഹമ്മദ് ഹാജി, കുന്നത്ത് മുഹമ്മദ് ഹാജി, എപി മൂസക്കുട്ടി ഹാജി ശിവദാസൻ .കെ. മനോഹരൻ,ടി.എം ബഷീർ, സലാം കല്ലായി, കെ.ടി അസീസ്, സംസാരിച്ചു.
കോട്ടക്കൽ ശുകൂർ സ്വാഗതവും എൻ.കെ കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു.


Post a Comment