മുക്കം : ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ മുസ്ലിംകൾ ഭക്ഷ്യ വസ്തുക്കളുടെയും വിഭവങ്ങളുടെയും തെരഞ്ഞെടുപ്പിൽ അനുവദനീയവും വിശുദ്ധവുമായവ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് 'ഹലാൽ' ഉപയോഗിക്കുന്നത് എന്നത് പകൽ വെളിച്ചം പോലെ സുവ്യക്തമായിരിക്കെ,
സ്നേഹത്തിലും പരസ്പര സഹകരണത്തിലും കഴിയുന്ന മത വിശ്വാസികൾക്കിടയിൽ 'ഹലാൽ' വിവാദമുയർത്തി വർഗ്ഗീയ വേർതിരിവ് സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള സംഘ്പരിവാർ കുടില ശ്രമം മുഴുവൻ മതേതര വിശ്വാസികളും തിരിച്ചറിയണമെന്ന് മുക്കത്ത് ചേർന്ന കെ എൻ എം മുക്കം മണ്ഡലം ലീഡേഴ്സ് അസംബ്ലി അഭിപ്രായപ്പെട്ടു.
കെ എൻ എം ജില്ലാ പ്രസിഡന്റ് പി ടി അബ്ദുൽ മജീദ് സുല്ലമി ഉൽഘാടനം ചെയ്തു
റഷീദ് ഉഗ്രപുരം പോക്കർ സുല്ലമി പുത്തൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
2022 - 24 വർഷത്തെ ഭാരവാഹികളായി :
സൈനുൽ ആബിദ് പി(പ്രസിഡന്റ്)
ഡോ. ഒ സി അബ്ദുൽ കരീം, കെ എച്ച് മുഹമ്മദ്, സി അബ്ദുൽ മജീദ്(വൈ പ്രസിഡന്റ്)
ആസാദ് പി എ(ജനറൽ സെക്രട്ടരി)
പി സി അബ്ദുറഹ്‌മാൻ, പി എം എ നാസിർ, നൗഷാദ് വി പി(ജോ സെക്രട്ടരി)
ബഷീർ മദനി പി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
ഗഫൂർ കല്ലുരുട്ടി, സാജിദ മജീദ്, നിഹ്‌ല പി, അർഷദ് പി ടി, ഷമീം പി കെ,ഇഖ്‌ബാൽ ചെറുവാടി,ജലീൽ ,നാസിർ ചാലക്കൽ,മജീദ് പുളിക്കൽ,പി സി നാസിർ
ഐ പി ഉമർ പ്രസംഗിച്ചു

Post a Comment