മാവൂർ : കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാവൂർ കണ്ണാറ ജയ പ്രകാശിന്റെ വീടിന് സമീപം കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് വീടിന് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിലാണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് കൂമ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്നും സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ എ പ്രസന്ന കുമാർ, കെ ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തുടർന്ന് മാവൂർ വെറ്റിനറി സർജൻ ബിജുബാൽ സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം നടത്തി പന്നിയെ സംസ്കരിച്ചു.

Post a Comment