കുന്ദമംഗലം: രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന കുന്ദമംഗലത്ത് ഗതാഗത നിയന്ത്രണ ചുമതല സിറ്റി ട്രാഫിക് പൊലിസിന്. ഇന്നു മുതല്‍ 18 ട്രാഫിക് പൊലിസുകാരെ നിയോഗിക്കുമെന്ന് ട്രാഫിക് പോലിസ് കമ്മിഷണര്‍ രാജു പറഞ്ഞു. ഗതാഗത കുരുക്ക് പരിഹരിക്കു ന്നതിനായി കുന്ദമംഗലം പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്.
മുക്കം-വയനാട് റോഡ് ജങ്ഷന്‍ മുതല്‍ കുന്ദമംഗലം അങ്ങാടിയിലും കാരന്തൂര്‍ വരെയും ദേശീയപാതയില്‍ വലിയഗതാഗത ക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി പെരിങ്ങൊളം - വരിട്യാക്ക് റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്താനും തിരക്കുള്ള സമയങ്ങളില്‍ പെരിങ്ങൊളം - കുന്ദമംഗലം റോഡിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടാനും തീരുമാനിച്ചു. വിദ്യാര്‍ഥികളുടെയാത്ര പ്രശ്നത്തിന് പരിഹാരം കാണാന്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.അനി ല്‍കുമാര്‍, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബ്ന റഷീദ്, വികസന കാര്യ സ്ഥിരം സ മിതി അധ്യക്ഷ യു.സി പ്രീതി, വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.കെ ബാപ്പു ഹാജി, അക്ബര്‍ ഷാ തുടങ്ങിയവര്‍ സംസാരിച്ചു.
കടപ്പാട് : സുപ്രഭാതം

Post a Comment