മുഹമ്മദ് ഇഷാദ്
താമരശ്ശേരി:
മാനിപുരം താമരശ്ശേരി റോഡിൽ അണ്ടോണ പാലത്തിന് താഴേ തോട്ടിലേക്ക് ബൈക്ക് വീണു യുവാവ് മരിച്ചു.
പുതുപ്പാടി കൈതപ്പൊയിൽ താമസിച്ചിരുന്ന കോഴിക്കോട് മാത്തോട്ടം താമസിക്കുന്ന കളപ്പുരക്കൽ കെ.എം അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ് ഇഷാദ് 26ആണ് മരണപ്പെട്ടത്.
മാനിപുരത്തു നിന്നും KL11 AJ 8562(PASSION PRO) ബൈക്കിൽ വീട്ടിലേക്കുള്ള യാത്രക്കിടെ രാത്രി 08- മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
20 അടിയോളം താഴ്ച്ചയുള്ള തോട്ടിലേക്ക് എന്തോ
വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ എല്ലാവരും കൂടി തോട്ടിലിറങ്ങി യുവാവിനെ എടുത്ത് താമരശ്ശേരി താലൂക് ഹോസ്പിറ്റലിൽ എത്തിച്ചു.

Post a Comment