എസ്.വൈ.എസ് സാന്ത്വന സമർപ്പണവും സമസ്ത പ്രമേയ പ്രഭാഷണവും നാളെ കൂളിമാട്ടിൽ



മാവൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മർകസും എസ്‌.വൈ.എസ്‌ മാവൂർ സോൺ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന സമർപ്പണവും 'സമസ്ത പ്രമേയ പ്രഭാഷണവും' നാളെ (ജൂലൈ 12 ഞായറാഴ്ച) വൈകുന്നേരം 4:30-ന് കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രദേശത്തെ അർഹരായ 125 നിർധന കുടുംബങ്ങൾക്കായി തയ്യാറാക്കിയ 18 ലക്ഷം രൂപയുടെ സാന്ത്വന സഹായങ്ങളാണ് പരിപാടിയിൽ സമർപ്പിക്കുന്നത്.





ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം എംഎ റസാഖ് മാസ്റ്റർ എം.എ.ൽ.എ നിർവഹിക്കും. എസ്‌.വൈ.എസ്‌ മാവൂർ സോൺ ജനറൽ സെക്രട്ടറി സയ്യിദ് അലി നിയാസ് കൂളിമാട് സ്വാഗതം പറയുന്ന സമ്മേളനത്തിൽ അബ്ദുറഹീം സഖാഫി കായലം അധ്യക്ഷത വഹിക്കും. വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ സന്ദേശ പ്രഭാഷണവും, നെല്ലായിൽ മുഹമ്മദലി മാസ്റ്റർ വളണ്ടിയർ സമർപ്പണവും നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ മാളിയേക്കൽ സുലൈമാൻ സഖാഫി ചടങ്ങിൽ മുഖ്യ പ്രമേയ പ്രഭാഷണം നിർവഹിക്കും.

സയ്യിദ് അഹ്മദുൽ കബീർ തങ്ങൾ കൊന്നാര്, അബ്ദുൽ ജബ്ബാർ തങ്ങൾ കൂളിമാട്, സയ്യിദ് ഹുസൈൻ നസീബ് തങ്ങൾ തുടങ്ങിയ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും വേദിയിൽ സംബന്ധിക്കും. കൂടാതെ സയ്യിദ് ഹാഷിം സഖാഫി, നാസർ മാസ്റ്റർ ചെറുവാടി, കലാം മാസ്റ്റർ മാവൂർ, സലീം മാസ്റ്റർ കുറ്റിക്കടവ് തുടങ്ങി പ്രസ്ഥാനിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. മൂസ സഖാഫി കുറ്റിക്കടവ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

Post a Comment

Previous Post Next Post
Paris
Paris