വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം


കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം വിദ്യാഭ്യാസാനുകൂല്യത്തിനായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം.




 സെപ്റ്റംബർ 30 വരെ ആനുകൂല്യ അപേക്ഷ സ്വീകരിക്കും. അപേക്ഷയോടൊപ്പം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. http://services.unorganisedwssb.org/index.php/home ൽ ഓൺലൈനായിട്ട് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (IFSC Code സഹിതം) എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.

Post a Comment

Previous Post Next Post
Paris
Paris