കൂളിമാട് :
SKSSF എൻ ഐ ടി മേഖല വിഖായ സംഗമവും സഹചാരി മീറ്റും സംഘടിപ്പിച്ചു.കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ
യിൽ വെച്ച് നടന്ന പരിപാടി എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒപി എം അഷ്റഫ് കുറ്റിക്കടവ് ഉദ്ഘാടനം നിർവഹിച്ചു.skssf കോഴിക്കോട് ജില്ലാ ഇബാദ് കൺവീനർ അബ്ദു റസാഖ് മുസ്‌ലിയാർ മലയമ്മ പ്രാർത്ഥന നിർവഹിച്ചു.
ആതുര സേവനരംഗത്ത് മികച്ച സേവനങ്ങൾ ചെയ്യുന്ന സഹചാരിയെ സഹായിക്കൽ നമ്മുടെ ബാധ്യതയാണെന്ന് ഒ പി എം അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു. സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളന പരിപാടികളിൽ വിഖായ നടത്തിയ മഹത്തായ സേവനങ്ങൾ അദ്ദേഹം പ്രശംസിച്ചു.
Skssf എൻ ഐ ടി മേഖല പ്രസിഡന്റ് റഹൂഫ് പാറമ്മൽ അധ്യക്ഷ്യത വഹിച്ചു. മേഖല സെക്രട്ടറി സൈദ് മാഹിരി ആയം കുളം സ്വാഗതവും, മേഖല ട്രഷറർ റഹൂഫ് മലയമ്മ നന്ദിയും പറഞ്ഞു. മേഖല വിഖായ ചെയർമാൻ ഇസ്സുദ്ധീൻ പാഴൂർ, മേഖല സഹചാരി കൺവീനർ ശുകൂർ പാറമ്മൽ, മുദ്ധസിർ ഫൈസി മലയമ്മ, സഫറുള്ള കൂളിമാട് സമദ് തെങ്ങിലകടവ്, കരീം തെങ്ങിലകടവ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment