സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1520 രൂപയാണ് ഇന്ന് കൂടിയത്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,360 രൂപയാണ്. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,170 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9,958 രൂപയാണ്. വെള്ളിയുടെ വിലയും വർധിച്ചു.
9 രൂപ കൂടി, ഇന്നത്തെ വിപണി വില 189 രൂപയാണ്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘർഷം വർധിച്ചതാണ് സ്വർണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വർണം നേട്ടമാക്കി.
Post a Comment