കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനിരിക്കെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേട് ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ടറുടെ ഓഫീസി ന് മുന്നിൽ ജനങ്ങൾ ഒത്തുകൂടി. കൊടുവള്ളി നഗരസഭയിലെ വോട്ടർമാരാണ് പ്രതിഷേ ധവുമായി എത്തിയത്. എന്റെ വോട്ടെവിടെ എന്ന പ്ലക്കാർഡുകൾ പിടിച്ചാണ് ജനങ്ങൾ എത്തിയത്. സിപിഎമ്മും ഉദ്യോ ഗസ്ഥരും ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് വോട്ടുകൾ വെട്ടി മാറ്റിയത് എന്ന് മുസ്ലിം ലീഗ്, കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്റർ ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരു ന്നു. 77 വയസായ വ്യക്തിക്ക് ഇ ത്തവണ വോട്ടില്ല. 10-ാം ഡിവിഷൻ കൗൺസലറുടെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും വോട്ടില്ല. 25 വർഷമായി വോട്ട് ചെയ്യുന്നു. മിനിയാന്ന് മുതൽ പട്ടികയിൽ പേരില്ല... തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധക്കാർ പറഞ്ഞത്. കോഴിക്കോട് ജില്ലയിൽ വ്യാപകമായി തിരിമറി നടക്കുന്നുണ്ടെന്ന് തങ്ങൾ നേ രത്തെ പറഞ്ഞതാണെന്നും പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോൾ കാണുന്നതെന്നും പ്രവീൺ കുമാർ പ്രതികരിച്ചു.
കൊടുവള്ളി മുൻസിപ്പാലിറ്റിയെ മാത്രം കാര്യമാണിത്. ഇങ്ങനെ ജില്ലയിലെ പല പഞ്ചാ യത്തുകളിലും വോട്ട് നഷ്ടമായിട്ടുണ്ട്. ഇവിടെ പ്രതിഷേധ വുമായി എത്തിയത് കുറച്ച് പേർ മാത്രമാണ്. ഇതിനേ ക്കാൾ ഇരട്ടി ആളുകൾക്ക് വോട്ടർ പട്ടികയിൽ നിന്ന് പേര് നഷ്ടമായിട്ടുണ്ട് എന്നും പ്രവീൺ കുമാർ പറഞ്ഞു. 25 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണിത്. 29ന് വന്ന ആദ്യ വോട്ടർ പട്ടികയിൽ ഇവരെല്ലാം ഉണ്ടായിരുന്നു. നിരവധി പേർ അനധികൃതമായി വോട്ട് ചേർത്തിരുന്നു. അവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും ആരെ യും ഒഴിവാക്കിയില്ല.
കഴിഞ്ഞ ദിവസം വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് പോലിസിൻ്റെ സാന്നിധ്യത്തിലാണ്-റസാഖ് മാസ്റ്റർ പറയുന്നു. 26-ാം ഡിവിഷനിൽ നേരത്തെ ആയിരത്തിലധികം വോട്ടുകളുണ്ടായിരുന്നു. ഇതിൽ 300ൽ അധികം വോട്ടുകൾ 28-ാം ഡിവിഷ നിലേക്ക് മാറ്റി. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നീക്കമാണ് ഇത്ര യും വലിയ ക്രമക്കേടിന് കാരണം എന്നും റസാഖ് മാസ്റ്റർ ആരോപിച്ചു. 30 ഡിവിഷനുകളിൽ കൃത്രിമം നടന്നുവെന്നും സമരക്കാർ പറയുന്നു.
വാർഡുകൾ പുനക്രമീകരിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ഇപ്പോൾ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി യിരിക്കുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു. ഒരു വോട്ടറെ ചേർക്കുകയോ പട്ടികയിൽ നിന്ന് നീക്കുക യോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ അറിയിക്കണം, നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഇതൊന്നും നഗരസഭയിൽ നടന്നിട്ടില്ലെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.
എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്‌മായിൽ, കെ പ്രവീൺ കുമാർ എന്നിവർ കലക്ട്രേറ്റിൽ പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്നു.
Post a Comment