ഓൺലൈൻ പരസ്യം വഴി ജോലി തട്ടിപ്പ്: പണം നഷ്ടപ്പെട്ടവർ പോലീസിൽ വിവരമറിയിക്കണം



 തമിഴ്‌നാട്ടിലെ പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ പേരിൽ വാട്‌സ്ആപ്പ് വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ, തട്ടിപ്പിനിരയായവർ വിവരങ്ങൾ നൽകണമെന്ന് കരുളായി പൂക്കോട്ടുംപാടം പോലീസ്. "ഉമേഷ് പെൻസിൽ പ്രൊസസർ പ്രൈവറ്റ് ലിമിറ്റഡ്" എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്


രജിസ്ട്രേഷൻ ഫീസായി 650 രൂപ ഈടാക്കിയാണ് ആളുകളെ ജോലിക്കായി ക്ഷണിച്ചത്. ജോലിക്കായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചവരും, രജിസ്ട്രേഷൻ ഫീസ് അടച്ച് എൻട്രി ചെയ്തവരും എത്രയും പെട്ടെന്ന് പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം..

തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ 887538088 ആണ്. തട്ടിപ്പിന് ഇരയായവർ വിവരം നൽകേണ്ട ഫോൺ നമ്പറുകൾ ഇതാണ്, 
പൂക്കോട്ടുംപാടം ഇൻസ്പെക്ടർ: 9497947312
പി.ആർ.ഒ: 8301846876.

തട്ടിപ്പിന്റെ വിവരങ്ങൾ ശേഖരിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പൊതുജനങ്ങൾക്ക് ഈ അറിയിപ്പ് നൽകിയിട്ടുള്ളത്..

ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

ഒരു ജോലി ലഭിക്കുന്നതിനായി, പ്രത്യേകിച്ച് വാട്‌സ്ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ വഴിയോ ലഭിക്കുന്ന വാഗ്ദാനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, പരിശീലന ഫീസ് എന്നിങ്ങനെയുള്ള പേരുകളിൽ മുൻകൂട്ടി പണം ആവശ്യപ്പെടുകയാണെങ്കിൽ അത് തട്ടിപ്പാകാൻ സാധ്യതയുണ്ട്..

നിയമാനുസൃതമായ പ്രമുഖ കമ്പനികൾ സാധാരണയായി ഉദ്യോഗാർത്ഥികളിൽ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് പണം ഈടാക്കാറില്ല..

വേഗത്തിൽ പണം അടയ്ക്കാനും, അവസരം ഉടൻ അവസാനിക്കുമെന്നും പറഞ്ഞ് ആളുകളിൽ സമ്മർദ്ദം ചെലുത്തുന്നത് തട്ടിപ്പുകാരുടെ പൊതുവായ രീതിയാണ്..

കമ്പനികളെക്കുറിച്ച് ഗൂഗിളിൽ, ലിങ്ക്ഡ്ഇൻ പോലുള്ള പ്രൊഫഷണൽ പ്ലാറ്റ്‌ഫോമുകളിൽ, അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തിരഞ്ഞ് വിവരങ്ങൾ ശേഖരിക്കുക..

കമ്പനിയുടെ പേരുകളിലോ മറ്റോ ഗ്രാമർ തെറ്റുകൾ, സ്‌പെല്ലിംഗ് പിഴവുകൾ എന്നിവയുണ്ടോ എന്നും, ഓഫർ ലെറ്ററിൽ കമ്പനിയുടെ കൃത്യമായ വിലാസവും ഫോൺ നമ്പറും ഉണ്ടോ എന്നും പരിശോധിക്കുക..

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി. തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കാതിരിക്കുക..

Post a Comment

Previous Post Next Post
Paris
Paris