മുക്കം : സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗം നേതൃത്വത്തിൽ
കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മണാശ്ശേരി, അഗസ്ത്യ മൂഴി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ , തട്ടുകടകൾ, ടയർ കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തിയതും
മതിയായ ശുചിത്വ സൗകര്യമില്ലാത്തതും കുടിവെള്ള പരിശോധന നടത്താത്തതുമായ 2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി.
പുകയില നിയന്ത്രണ നിയമ പ്രകാരം നിയമാനുസൃത ബോർഡ് വെക്കാത്തതും നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതുമായ നാല് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കി. മുക്കം സി.എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു.കെ നായർ ,
ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ,അഖിൽ സി . ഓസ്റ്റിൻ ദേവ് ഡി.കെ. ലിൻസി മാത്യു എന്നിവർ നേതൃത്വം നല്കി.തുടർന്നും പകർച്ചവ്യാധിക്കിടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നവർക്കെതിരെ
കേരള സംസ്ഥാന പൊതുജനാരോഗ്യ നിയമ പ്രകാരം
നടപടി സ്വീകരിക്കുന്നതാണെന്ന്
സി.എച്ച്.സി മെഡിക്കൽ
ഓഫീസർ ഡോ സുമംഗല. ഇ.ടി അറിയിച്ചു

Post a Comment