ചേന്നമംഗല്ലൂർ :- ആശ്വാസ് സേവന കേന്ദ്രത്തിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി വെസ്റ്റ് ചേന്നമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് സെക്രട്ടറി ഒപിഎം അഷ്‌റഫ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റസൽ കാവനൂർ ക്ലാസ്സെടുത്തു. ആഷിക് ചേന്നമംഗല്ലൂർ അധ്യക്ഷ്യത വഹിച്ചു.മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ്
സി.കെ അബദുൽ ഗഫൂർ,സെക്രട്ടറി മുസ്തഫ, എസ്കെഎസ്എസ്എഫ് മേഖല ജോയിന്റ് സെക്രട്ടറി സഫറുള്ള കൂളിമാട്,സുൽഫീക്കർ കെ. , ശിഹാബ്.ഒ,ബാസിം ടി.കെ, ബാദുഷ സി.കെ, ഇർഷാദ് കെ , റാഷിദ് യമാനി, തുടങ്ങിയവർ സംസാരിച്ചു. ഹർഷാദ് ഇ.കെ സ്വാഗതവും മിൻഹാജ് നന്ദിയും പറഞ്ഞു.

Post a Comment