മീലാദ് നബി വിളംബര റാലിയും പൊതുസമ്മേളനവും നാളെ പാഴൂരിൽ


പാഴൂർ : പാഴൂർ ദാറുൽ ഖുർആനിന്റെയും എസ്‌കെഎസ്എസ്എഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന മീലാദ് നബി വിളംബര റാലിയും പൊതു സമ്മേളനവും നാളെ (04/09/24 ബുധൻ) നടക്കും. അസർ നിസ്കാര ശേഷം ചുള്ളിക്കാപറമ്പ് മുതൽ മുന്നൂര് വരെ നടത്തപ്പെടുന്ന വിളംബര റാലിയിൽ നിരവധി പേർ പങ്കെടുക്കും. 





റാലി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്യും. ശേഷം പാഴൂർ ദാറുൽ ഖുർആൻ അങ്കണത്തിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനവും മീലാദ് നബി പ്രഭാഷണവും ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നൽകും. എസ്.കെ.എസ്.എസ്.എഫ് മേഖല, ജില്ലാ നേതാക്കൾ പങ്കെടുക്കും.



Post a Comment

Previous Post Next Post
Paris
Paris