കെ.എ. ടി.എഫ് സ്പെഷ്യൽ കൺവൻഷനും അനുമോദനവും നടത്തി



കോഴിക്കോട് : സംഘടനാ ശാക്തീകരണത്തിൻ്റെ ഭാഗമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി സ്പെഷ്യൽ കൺവൻഷനും മെമ്പർഷിപ്പ് പ്രവർത്തനത്തിൽ മികവ് പുലർത്തിയ വിദ്യാഭ്യാസജില്ല, സബ്ജില്ലകൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.





ജില്ല പ്രസിഡണ്ട് പി.കെ. അബ്ദുൽ ഹഖീം അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി. ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എം.പി. അബ്ദുസ്സലാം, കെ.നൂറുൽ അമീൻ, നൗഷാദ് കോപ്പിലാൻ, ഉമ്മർ ചെറൂപ്പ, കെ.എ.ടി.എഫ് വനിതാ വിംഗ് സംസ്ഥാന ട്രഷറർ കെ.കെ.ഷറഫുന്നിസ,ആമിനകുട്ടി ടീച്ചർ, അബ്ദുൽ ഹമീദ് വടകര, പി.സി. അഷ്റഫ്, കെ.കെ. യാസിർ എന്നിവർ പ്രസംഗിച്ചു.ഷർഷാദ് പുറക്കാട് മോട്ടിവേഷൻ ക്ലാസ് നടത്തി. സംഘടനാ റിപ്പോർട്ടിംഗിൽ എ. അബ്ദുറഹീം (കോഴിക്കോട്) സി.കെ. സാജിദ് (വടകര) കെ. നൂറുദ്ദീൻ (താമരശ്ശേരി) എന്നിവർ വിദ്യാഭ്യാസ ജില്ല പ്രവർത്തന റിപ്പോർട്ടും ജില്ലയിലെ 17 സബ് ജില്ല സെക്രട്ടറിമാർ സബ് ജില്ലാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.കെ.റഫീഖ് സ്വാഗതവും ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris