ഏതൊരു പ്രവർത്തനത്തിലും ആദ്യം നേതൃത്വമേറ്റെടുക്കുന്ന സ്കൂളിലെ SPC കേഡറ്റാണ് അനുവിന്ദ്. 04/07/2023 ചൊവ്വാഴ്ച സ്കൂൾ വിട്ടതിനു ശേഷം ക്ലാസ് ലൈബ്രറി, ക്ലീനിംഗ്, അറേഞ്ച്മെന്റ് എന്നീ ഡ്യൂട്ടികൾ കേഡറ്റുകൾ ഏറ്റെടുത്തു. അതിനാൽ പതിവിലും കുറച്ച് വൈകി ആണ് അന്ന് സ്കൂളിൽ നിന്ന് വന്നത്. വരുന്ന വഴിയിൽ നാറാത്ത് എന്ന ഭാഗത്ത് മഴ കാരണം വെള്ളം ശക്തിയായി ഒഴുകുന്നുണ്ടായിരുന്നു. നാറാത്ത് AUP സ്കൂളിലെ 5-ാം ക്ലാസിലെ ഒരു വിദ്യാർഥി സ്കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്കു പോവുകയായിരുന്നു. സൈക്കിൾ വളച്ച സമയം സ്കിഡായി ഈ പറഞ്ഞ ഓടയിലേക്കു വീഴുകയും ചെയ്തു, ബേഗും ചുമലിലുണ്ടായിരുന്നു. വശങ്ങളിലൊന്നും പിടിക്കാനാകാതെ ഒലിച്ചു പോകാമെന്ന ഘട്ടമെത്തി. ഈ സമയത്താണ് അനുവിന്ദ് അവിടെയെത്തുന്നത്. മറ്റു കുട്ടികൾ പേടിച്ചു നോക്കി നിൽക്കുകയായിരുന്നു. അനുവിന്ദ് ഉടനെ ബേഗൂരി ഓടയിലേക്ക് ചാടി. പിടിക്കാനൊരു താങ്ങ് കിട്ടുകയും, അവിടെ ചവിട്ടി നിന്നു കൊണ്ട് ഈ വിദ്യാർഥിയെ ഒലിപ്പിൽ നിന്നും തടയുകയും ചെയ്തു.
തുടർന്ന് ആദ്യം അവന്റെ ബേഗ് ഊരിയെടുത്ത് പുറത്തേക്ക് വെച്ചു. കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ഈ കുട്ടിയേയും പുറത്തേക്ക് വലിച്ചു കയറ്റി. കൃത്യസമയത്ത് ധീരമായ പ്രവർത്തനത്തിലൂടെ ഒരു പിഞ്ചു വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് അഭിമാനമായിരിക്കുകയാണ് അനുവിന്ദ്.

Post a Comment