കാസര്‍കോട് : കനത്ത മഴയില്‍ സ്‌കൂളിലെ മരം കടപുഴകി ദേഹത്ത് പതിച്ച് വിദ്യാര്‍ഥിനി മരിച്ചു. പുത്തിഗെയില്‍ അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. ശക്തമായ മഴയില്‍ സ്‌കൂളിലെ മരം കടപുഴകി വീഴുകയായിരുന്നു.
കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അംഗഡിമൊഗറിലെ ബി എം യൂസഫ്-ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.

Post a Comment