വെള്ളലശേരി : എസ്.കെ.എസ്.എസ്.എഫ് വെള്ളലശേരി യൂണിറ്റിന് കീഴിൽ മാസാന്ത മജ്‌ലിസുന്നൂറും മദ്റസ പഠനത്തോടൊപ്പം എസ്എസ്എൽസി പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദനവും നടന്നു.
മഹല്ല് ഖത്തീബ് അബൂബക്കർ യമാനി മജ്‌ലിസുന്നൂറിന് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡൻ്റ് സൈഫുദ്ദീൻ യമാനി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻ്റ് പി.പി മൊയ്തീൻ ഹാജി വിജയികൾക്കുള്ള അവാർഡ് നൽകി. സ്വദർ മുഅല്ലിം മൻസൂർ ഫൈസി, മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു


Post a Comment