പെരുന്നാള്‍ കോടി ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മലപ്പുറം കൈപ്പുറത്ത് ഷോക്കേറ്റ് യുവാവ് മരിച്ചു . കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ് മരിച്ചത്. ഇസ്തിരിപ്പെട്ടിയിൽ നിന്നാണ് ഷോക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. 




പെരുന്നാളിന് നമസ്കരിക്കാനായി പുതുവസ്ത്രം ഇസ്തിരിയിടുമ്പോഴാണ് നിസാറിന് ഷോക്കേറ്റത്. നിസാര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഖബറടക്കും.

Post a Comment

Previous Post Next Post
Paris
Paris