13 യൂട്യൂബർമാർക്കെതിരെ നടപടി; കണ്ടെത്തിയത് 25 കോടിയുടെ വമ്പൻ നികുതി വെട്ടിപ്പ്


യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ് .റെയ്ഡിനു പിന്നാലെയാണ് 13 യൂട്യൂബർമാർക്ക് എതിരെ നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി അടയ്ക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓഫീസിലും വീട്ടിലും അടക്കം 13 യൂട്യൂബർമാക്കെതിരെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.




കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്.  ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടത്തിയത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post
Paris
Paris