കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളുരു ശ്രീകണ്ഠരീവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും മറ്റ് 8 മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ.ജെ.ജോർജ്, എം.ബി.പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍, യെച്ചൂരിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. ഒന്നരലക്ഷത്തോളം പേരാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയത്.
കര്‍ണാടക മുഖ്യമന്ത്രിയായി ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ അധികാരമേല്‍ക്കുന്നത്.

Post a Comment