ജില്ല - സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആദരം



കൊടിയത്തൂർ: കഴിഞ്ഞ രണ്ടര വർഷക്കാലം
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ ജില്ല സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് മുന്നിൽ നിന്ന് നയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്തിനെ
പന്നിക്കോട് ടൗൺ മുസ്ലിം ലീഗ് ആദരിച്ചു.




2022-23 സാമ്പത്തിക വർഷത്തെ വികസന ഫണ്ട്,എസ് സി ഫണ്ട് എന്നിവ 100 ശതമാനം ചിലവഴിച്ച് ജില്ലയിലേയും സംസ്ഥാനത്തേയും മുൻ നിരയിലെത്താൻ കെടിയത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചിരുന്നു. മാത്രമല്ല പഞ്ചായത്തിലെ സാധാരണക്കാരുൾപ്പെടെ മുഴുവനാളുകളുടേയും ക്ഷേമം മുൻനിർത്തി കോളനി നവീകരണം, ഡയാലിസിസ് ചെയ്ത് വരുന്ന രോഗികൾക്ക് മരുന്നുകൾ വീട്ടിലെത്തിച്ചു നൽകൽ തുടങ്ങി നിരവധി മാതൃക പ്രവർത്തനങ്ങളും ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നേതൃപാടവം തെളിയിച്ച സാഹചര്യത്തിലാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്തിനെ ആദരിച്ചത്.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി പി.ജി. മുഹമ്മദ് പ്രസിഡണ്ടിന് ഉപഹാരം നൽകി.
കഴിഞ്ഞ രണ്ടര വർഷത്തിനിടക്ക് അരനൂറ്റാണ്ടിൻ്റെ വികസനമാണ് ഗ്രാമപഞ്ചായത്തിൽ നടന്നതെന്നും ഇടത് നേതാക്കൾ വരെ അഭിനന്ദിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തിച്ചത് വി.ഷംലൂലത്തിൻ്റെ നേതൃപാടവവും നേട്ടവുമാണന്ന് അദ്ധേഹം പറഞ്ഞു. രണ്ടര വർഷത്തിനിടക്ക് കാര്യമായ ഒരു സമരം പോലും ഗ്രാമ പഞ്ചായത്തോഫീസിലേക്ക് നടത്തുന്നതിന് ഇടത് മുന്നണിക്ക് സാധിക്കാതിരുന്നത് ഭരണ നേട്ടം കൊണ്ട് മാത്രമാണന്നും പി.ജി മുഹമ്മദ് പറഞ്ഞു.
തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ് അധ്യക്ഷത വഹിച്ചു. അഷ്ക്കർ ഫറോഖ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ.ടി. സാബൂസ് അഹമ്മദ് . സി.പി. അസീസ്, പി.കെ ബഷീർ കുവ്വപാറ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ, ഷൗക്കത്ത് പന്നിക്കോട്, സി.കെ. റസാഖ്, അബൂബക്കർ താന്നിക്കലോടി, കെ.കെ.മുഹമ്മദ്,അനസ് ഉച്ചക്കാവിൽ , ടി.കെ നിഷാദ് മുത്തു. ,ലാസിം നീരോലിപ്പിൽ , എൻ ഫർഹാൻ, എന്നിവർപ്രസംഗിച്ചു.


Post a Comment

Previous Post Next Post
Paris
Paris