തദ്ദേശ പൂക്കള മത്സരം തിരുവമ്പാടി മണ്ഡലത്തിൽ ഒന്നാം സ്ഥാനം കൊടിയത്തൂരിന്




കൊടിയത്തൂർ: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കള മത്സരത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനം നേടിയ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ച ട്രോഫി ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു.




കോഴിക്കോട് വച്ച് നടന്ന ജില്ലാ ഓണാഘോഷ പരിപാടികളുടെ സമാപ്പന ചടങ്ങിൽ വച്ചാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചറുടെ നേതൃത്വത്തിൽ സമ്മാനം ഏറ്റുവാങ്ങിയത്.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺമാരായ കസ് ന ഹമീദ്, പ്രേമ ടീച്ചർ, മെമ്പർമാരായ കെ.വി. നിയാസ്, എം.പി ജുമൈല തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris