മാവൂർ: ഗാനങ്ങൾക്ക് ഈണം നല്കിയും ഓർമകൾക്ക് വർണം പകർന്നും കെ എസ് എസ് പി യു മാവൂർ യൂനിറ്റ് സാംസ്കാരിക വേദി, തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ചെയർമാൻ എൻ.എം. ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷനായി.
ഗായകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എൻ.ഗണേഷ് കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. ജാനകിയുടെ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചും ചരിത്രം പ്രതിപാദിച്ചും സദസ്സുമായി അദ്ദേഹം സംവദിച്ചു. സാംസ്കാരിക വേദി യൂണിറ്റ് കൺവീനർ പി.വി.നാരായണൻ നമ്പീശൻ , കെ എസ് എസ് പി യു യൂണിറ്റ് പ്രസിഡൻ്റ് കെ.ടി. ശോഭനകുമാരി , ഡോ. വി. പരമേശ്വരൻ, കെ.സി ഗീത, അഡ്വ. എ. വിജയകുമാർ, എം.സി എലിയാമ്മ, ഇ. എൻ ശോഭനകുമാരി, യു.സി. ശ്രീലത, വിജയൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു. "മുല്ലപൂമ്പല്ലിലോ മുക്കുത്തിക്കവിളിലോ " എന്ന ഗാനം സദസ്യർ ഒന്നിച്ചാലപിച്ചത് ഹൃദ്യമായി

Post a Comment