യു.ടി.ഇ എഫ് ആഹ്ലാദ പ്രകടനം


കോഴിക്കോട് : കഴിഞ്ഞ 10 വർഷക്കാലം കേരള ജനതെയെയും സിവിൽ സർവീസ് മേഖലയെയും പൊതു വിദ്യാഭ്യാസ മേഖലയെയും തകർത്ത ഇടതുപക്ഷ മുന്നണിയെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞ യുഡിഎഫിനെ നയിക്കാൻ ശ്രീ വി ഡി സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനെ യു ടി.ഇ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.


നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് യുണൈറ്റഡ് ടീച്ചേഴ്സ് & എംപ്ലോയീസ് ഫെഡറേഷൻ (യു.ടി. ഇ എഫ് ) ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
കെ.പി.എസ് ടി.എ സംസ്ഥാന പ്രസിഡണ്ട്
എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. യുടി ഇ എഫ് ജില്ലാ ചെയർമാൻ സിജു കെ.നായർ അധ്യക്ഷനായി. കൺവീനർ ഹനീഫ പനായി, കെ ജി.ഒ.യു സംസ്ഥാന ട്രഷറർ ബീന പൂവത്തിൽ, എസ്.ഇ യു സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീർപാടം, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.ആബിദ്, ജില്ലാപ്രസിഡണ്ട് ടി.ടി.ബിനു
സെറ്റോ മുൻ ജില്ല ചെയർമാൻ എം.ഷിബു, സബീർ സാലി, മധു രാമനാട്ടുകര പ്രസംഗിച്ചു. രഞ്ജിത്ത് ചേമ്പാല, ജംനാസ് കാഞ്ഞിരങ്ങാട്ട്, വി.വിപീഷ്,സന്തോഷ് നെടുളി ,കെ.പി. സുജിത നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris