വിജയത്തിളക്കത്തിൽ വിദ്യാർഥികൾ; എക്സലന്റ് കോച്ചിങ്ങ് സെൻ്ററിൻ്റെ നേതൃത്വത്തിൽ അനുമോദനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു


മാവൂർ: 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി എക്സലന്റ് കോച്ചിങ്ങ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രൗഢമായ അനുമോദന ചടങ്ങും പ്ലസ്‌വൺ ഏകചാലക സംശയ നിവാരണ ക്ലാസും സംഘടിപ്പിച്ചു. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ വെച്ചായിരുന്നു പരിപാടി.




 എക്സലന്റ് കോച്ചിങ്ങ് സെൻ്ററിൻ്റെ നാല് ബ്രാഞ്ചുകളിൽ നിന്നുള്ള വിജയികൾക്ക് പുറമെ മാവൂർ, പെരുവയൽ, പെരുമണ്ണ, ചാത്തമംഗലം, വാഴക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു





വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മുനീറത്ത് ടീച്ചർ (മാവൂർ), എം.കെ. നദീറ (ചാത്തമംഗലം), ആരിഫ വി. (വാഴക്കാട്), രാജൻ കെ.പി. (പെരുമണ്ണ), ആർ.വി. ജാഫർ (പെരുവയൽ) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. 

ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള മൊമെന്റോകൾ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ ചേർന്ന് വിതരണം ചെയ്തു. തുടർന്ന് മധുരവിതരണവും നടന്നു.
എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ചും, പ്ലസ് വൺ ഏകചാലക പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളെക്കുറിച്ചും റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഷാനവാസ് പടനിലം ക്ലാസെടുത്തു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ സംബന്ധമായ മികച്ച മാർഗ്ഗനിർദ്ദേശം നൽകാൻ ഈ ക്ലാസിന് സാധിച്ചു. ചടങ്ങിൽ എക്സലന്റ് ഡയറക്ടർമാരായ അജ്‌നാസ്, സൽമാൻ, ഹമീദ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris