ചെറുവാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും


ചെറുവാടി : എസ്എസ്എഫ് 33 -ാ മത് എഡിഷൻ ചെറുവാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് ചുള്ളിക്കാപറമ്പിൽ തുടക്കമാകും. മെയ് 23, 24 തീയതികളിലായി
എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, ജൂനിയർ, സീനിയർ, ജനറൽ കാറ്റഗറികളിലായി 120  മത്സരങ്ങളിൽ 10 യൂണിറ്റുകളിൽ നിന്നുള്ള 500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.


 ഇന്ന് വൈകിട്ട് 7.00 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം എന് അലി അബ്ദുള്ള ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാവൂർ സാഹിത്യപ്രഭാഷണം നിർവഹിക്കും. യുത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സുഫിയാൻ, ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ട്  അരുൺ എടക്കണ്ടി, ഷാബുസ് അഹമ്മദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് അലി മുസ്ലിയാർ, എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി സിദ്ദീഖ് കഴായിക്കൽ ആശംസ അറിയിക്കും. എസ്എസ്എഫ് മുക്കം ഡിവിഷൻ സെക്രട്ടറി യൂസുഫ് റബ്ബാനി, സെക്രട്ടറി ഷിബിൽ കാരക്കുറ്റി സംബന്ധിക്കും

Post a Comment

Previous Post Next Post
Paris
Paris