കട്ടാങ്ങൽ : കള്ളവോട്ട് ചെയ്യാൻ വന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൂത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. കോട്ടക്കുഴിയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ആഷിഖ് ആണ് ബൂത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടത്.
ചാത്തമംഗലം പഞ്ചായത്ത് ഈസ്റ്റ് മലയമ്മ നൂറുൽ മുഹമ്മദിയ മദ്രസ 51-)0 നമ്പർ ബൂത്തിലെ വിദേശത്തുള്ള ക്രമനമ്പർ 751 കോട്ടക്കോഴി അസൈന്റെ മകൻ മുഹമ്മദ് ആഷിക്കിന്റെ വോട്ട് ചെയ്യാനാണ് വോട്ടർ പട്ടികയിൽ പേരു പോലുമില്ലാത്ത മുഹമ്മദ് ആഷിഖ് ബൂത്തിൽ എത്തിയത്. വെള്ളിയാഴ്ച ഉച്ച സമയവും വനിതാ പോളിംഗ് ഏജന്റിന്റെ സാന്നിധ്യവും മുതലെടുക്കാമെന്ന് കരുതിയാണ് മുഹമ്മദ് ആഷിക്ക് കള്ളവോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയത്. എന്നാൽ മുൻ വാർഡ് മെമ്പർ കൂടിയായ യുഡിഎഫിന്റെ പോളിംഗ് ഏജന്റ് മുംതാസ് ഹമീദ് ഇദ്ദേഹം കോട്ടക്കുഴി അസൈന്റെ മകൻ മുഹമ്മദ് ആഷിഖ് അല്ലെന്നും ഇദ്ദേഹത്തിന് വോട്ടർ പട്ടികയിൽ വോട്ടില്ലെന്നും പ്രിസൈഡിങ് ഓഫീസറുടെ സാന്നിധ്യത്തിൽ വാദിച്ചതോടെ അപകടം മണത്തറിഞ്ഞ മുഹമ്മദ് ആഷിക് ബൂത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മുഹമ്മദ് ആഷിക്കിന്റെ പേരിൽ കേസ് എടുത്ത് ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ബൂത്ത് കൺവീനർ പി.ടി ഫൈസൽ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

Post a Comment