സ്വച്ഛതാ ഹി സേവാ അഭിയാൻ_ ശുചീകരണം നടത്തി


ചൂലൂർ : ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആദരണീയ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ചാത്തമംഗലം സേവാഭാരതിയുടെ നേതൃത്വത്തിൽ കാടുപിടിച്ചു കിടന്ന ചൂലൂർ കുടുംബാരോഗ്യ കേന്ദ്രo, വെള്ളനൂർ - കോട്ടോൽത്താഴം അങ്ങാടി, സങ്കേതം ബൈപ്പാസ് റോഡ് എന്നിവിടങ്ങൾ ശുചീകരിച്ചു. 






കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി എരഞ്ഞിപ്പാലം സെൻ്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപാൾ പ്രൊഫ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിദ്യുത് ലത, ആരോഗ്യ കേന്ദ്രത്തിലെ ഡോ. അഖില എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ സേവാഭാരതി പ്രസിഡൻറ് ശിവദാസൻ കെ. അധ്യക്ഷത വഹിച്ചു. ധർമ്മജാഗരണ സഞ്ചാലൻ സമിതി ജില്ലാ സംയോജക് ശ്രീജേഷ് പി. സേവാ സന്ദേശം നൽകി.




 ഉണ്ണികൃഷ്ണൻ വെള്ളന്നൂർ സ്വാഗതവും പത്മജ പി.സി നന്ദിയും അറിയിച്ചു. കോട്ടോൽത്താഴത്ത് നടന്ന പരിപാടി ഡെപ്യൂട്ടി തഹസിൽദാർ പി.വി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പൂക്കാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗിരീഷ് സങ്കേതം സേവാ സന്ദേശം നൽകി. ജ്യോതിഷ് നന്ദി പറഞ്ഞു. അമ്മമാരും കുട്ടികളുമടക്കം നിരവധി സേവാപ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris