മാലിന്വസംസ്കരണം കർശന നടപടികളുമായി എൻഫോഴ്സ്മെന്റ്


ചാത്തമംഗലം :മാലിന്യസംസ്ക്കരണ നി യമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ രൂപവത്കരിച്ച എൻ ഫോഴ്സ്മെൻറ് സ്ക്വാഡുകൾ പരിശോധനകൾ കർശനമാക്കി. വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധനകളിൽ മാലിന്യസം സ്കരണ നിയമലംഘനങ്ങളിൽ പിഴയീടാക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധന യിൽ കച്ചവടസ്ഥാപനങ്ങളിൽ സൂക്ഷിച്ച 178.650 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടി ച്ചെടുത്തു. 




പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കൽ, ഹരിതകർമസേ നയ്ക്ക് പ്ലാസ്റ്റിക് തരംതിരിച്ച് നൽ കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 79000 രൂപ 
 പിഴ ചുമത്തി തുടർനിയമനടപടി കൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മാലി ന്യം തള്ളിയത് കണ്ടെത്തിയ ഇടങ്ങൾക്ക് 
ഒരാഴ്ചയ്ക്കകം വൃത്തിയാക്കി സുസ്ഥിരമായി നിലനിർത്തുന്നതിന് കർമപദ്ധതി ആവിഷ്ക്കരിക്കുന്നതിനു നിർദ്ദേശം നൽകി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിച്ചശേഷം സെക്രട്ടറി, പഞ്ചായത്ത് നിയോഗിച്ച ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ക്വാഡുകളുടെ പരിശോ ധന. യൂസർഫീ നൽകുന്നതി ലെ വിമുഖത കാരണം ചില വ്യ ക്തികളും സ്ഥാപനങ്ങളും മാലി ന്യം രാത്രി സമയങ്ങളിൽ കൂട്ടി യിട്ട് കത്തിക്കുന്നതായി കണ്ട ത്തിയിട്ടുണ്ട്. അത്തരക്കാർക്കു നേരെ വരും ദിവസങ്ങളിൽ നട പടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ പഞ്ചായത്തുക ളിൽ പരാതി സമർപ്പിക്കാം. പരിഹാരമില്ലാത്തപക്ഷം ജില്ലാ ശുചി ത്വമിഷൻ ഓഫീസിലെ പരാതിപ രിഹാര സെല്ലിനെ ബന്ധപ്പെടാം.

Post a Comment

Previous Post Next Post
Paris
Paris