മുക്കം നഗരസഭ പാർക്കിങ്ങ്; ബൈക്ക് പാർക്കിങ്ങിന് അമിത ഫീസ് എന്ന് പരാതി


മുക്കം നഗരസഭയിൽ ബൈക്ക് പാർക്കിങ്ങിന് അമിത ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികളും യാത്രക്കാരും.പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി.ബൈക്കു നഗരസഭ ഓഫിസിന് മുൻവശത്ത് ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള റോഡരികിൽ പാർക്ക് ചെയ്യുന്നതിനാണ് 1 മണിക്കൂറിന് 10 രൂപ ഈടാക്കുന്നത്. സമീപത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളും സ്ഥിരമായി ഫീസ് കൊടുക്കേണ്ടിവരുന്നു. അതോടെ കഴിഞ്ഞദിവസം പരാതിയുമായി വ്യാപാരികൾ നഗരസഭയിലെത്തി.




2 മണിക്കൂറിന് നഗരസഭ തീരുമാനിച്ചത് 5 രൂപ മാത്രമാണെന്ന് അധികൃതർ പറയുന്നു. അതിനുശേഷം 10 രൂപയും രാവിലെ മുതൽ വൈകിട്ട് വരെ നിർത്തിയാൽ 20 രൂപയും ഈടാക്കാനാണ് നഗരസഭ തീരുമാനം.എന്നാൽ പാർക്കിങ് ഫീസ് കരാറെടുത്തയാൾ അമിത തുക ഈടാക്കുന്നതായാണ് വ്യാപാരികളുടെ പരാതി.

സ്ഥിരമായി ബസ് സ്റ്റാൻഡ് പരിസരത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളോട് പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.നേരത്തെയും പരാതി ഉയർന്നതിനെ തുടർന്ന് കോൺട്രാക്ടറെ ധനകാര്യ സ്ഥിരം സമിതി വിളിച്ചു വരുത്തിയിരുന്നു.അമിത ഫീസ് ഈടാക്കുന്നതിതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാരായവേണു കല്ലുരുട്ടി,കൃഷ്ണൻ വടക്കയിൽ എന്നിവർ പറഞ്ഞു.
മഴയും വെയിലും കൊള്ളാതിരിക്കാനുള്ള സംവിധാനങ്ങളൊന്നും പാർക്കിങ് ഏരിയയിൽ ഏർപ്പെടുത്തിയില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ പാർക്കിങ് ഫീസ് ഇല്ല.ഇവിടെ മാത്രം ഫീസ് ഏർപ്പെടുത്തിയതും ശരിയല്ലെന്നും വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post
Paris
Paris