മുസ്‌ലിം യൂത്ത് ലീഗ് സീതിസാഹിബ് പാഠശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ


കൊടുവള്ളി: ചരിത്രബോധമില്ലാത്തവരെ വർഗീയതയിലേക്ക് തള്ളിവിടാൻ എളുപ്പമാണെന്നും അറിവുള്ള ജനതയെ ഫാസിസ്റ്റുകൾ ഭയപ്പെടുന്നെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ




മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനംചെയ്ത സീതിസാഹിബ് അക്കാദമിയ പാഠശാലയുടെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളി മണ്ണിൽകടവിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീതി സാഹിബ് അക്കാദമിയ പാഠശാലയിൽ മുസ്‌ലിം ലീഗിന്റെ നാൾവഴികൾ, വർത്തമാന പ്രസക്തി, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ വിവിധ ഗതി ചരിത്രങ്ങൾ, വർത്തമാനങ്ങൾ, ഭാവികൾ, അവകാശപ്പോരാട്ടങ്ങളുടെ ചരിത്രങ്ങൾ, വിദ്യാഭ്യാസ നവോത്ഥാനപ്രവർത്തനങ്ങൾ, ഇതര പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള അവബോധങ്ങൾ മുതലായവയാണ്‌ പഠിപ്പിക്കുന്നത്. 18 മുതൽ 40 വരെ പ്രായമുള്ള പ്രവർത്തകർക്കായി പഞ്ചായത്ത്തലത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒരു യൂണിറ്റിൽ അമ്പത് പഠിതാക്കൾ ഉണ്ടാവും. മാസത്തിൽ രണ്ടുമണിക്കൂർവീതം ആറുമാസം കൊണ്ട് 12 മണിക്കൂർ ക്ലാസ് ലഭ്യമാക്കി സർട്ടിഫിക്കറ്റും നൽകും.

കൊടുവള്ളി നഗരസഭാ യൂത്ത് ലീഗ് പ്രസിഡൻറ്് ഒ.പി. മജീദ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

പദ്ധതിയുടെ ചുമതലയുള്ള സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പാഠശാല വിശദീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്് ഫൈസൽ ബാഫഖി തങ്ങൾ, വി.എം. ഉമ്മർ, മിസ്അബ് കീഴരിയൂർ, ടി. മൊയ്തീൻകോയ, റഫീഖ് കൂടത്തായ്, ഷാഹിർ കുട്ടമ്പൂർ, ടി.കെ. മുഹമ്മദ്, സി.കെ. റസാഖ്, എം. നസീഫ്, എൻ.കെ. മുഹമ്മദലി, ടി. അഷ്റഫ് എന്നിവർ സംസാരിച്ചു. പഠനക്ലാസിന് ഫാക്കൽറ്റികളായ കെ. ജാഫർ സാദിഖ്, എൻ.ടി. അബ്ദുള്ള നിസാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris