ജൂലൈ 1 അന്താരാഷ്ട്ര ഡോക്ടേഴ്സ് ഡേ: ഡോക്ടർമാരെ ആദരിച്ചു


കൊടുവള്ളി:അന്താരാഷ്ട്ര ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഡോക്ടർമാരെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പബ്ലിക് ഹെൽത്ത് സെൻറർ, സിദ്ധ ക്ലിനിക്ക്, ആയുർവേദ ക്ലിനിക്ക്, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിലെ ഡോക്ടർമാരെയാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചത്.




ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്ടുപൊയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്റഫ്, മുഹമ്മദലി കെ, വഹീദ കയ്യലശ്ശേരി, സജിത എന്നിവരുടെ നേതൃത്വത്തിൽ ക്ലിനിക്കുകളിൽ നേരിട്ട് എത്തിയാണ് ആദരിച്ചത്. ദീർഘനാളുകളായി സേവതിനിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ആദരവ് ലഭിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris