നടിയും സഹസംവിധായികയുമായ അംബിക റാവു അന്തരിച്ചു


തൃശ്ശൂർ:നടി അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം.




മലയാള ചലച്ചിത്ര മേഖലയില്‍ സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച അംബിക ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലെത്തിയത്. വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.

Post a Comment

Previous Post Next Post
Paris
Paris